Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister G.R. Anil

നെ​ല്ല് സം​ഭ​ര​ണം: 154.9 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാം​​​വി​​​ള നെ​​​ല്ല് സം​​​ഭ​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ 36,311 ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ നി​​​ന്നാ​​​യി 91,280 മെ​​​ട്രി​​​ക് ട​​​ണ്‍ നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച​​​തായി മ​​​ന്ത്രി ജി.​​​ആ​​​ര്‍.​​​ അ​​​നി​​​ല്‍ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ന്‍റെ വി​​​ല​​​യാ​​​യ 274.9 കോ​​​ടി രൂ​​​പ​​​യി​​​ല്‍ 154.9 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തുക​​​ഴി​​​ഞ്ഞു. ശേ​​​ഷി​​​ച്ച തു​​​ക​​​യും ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ​​​യാ​​​യി വി​​​ത​​​ര​​​ണം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ന​​​ല്‍​കേ​​​ണ്ട തു​​​ക​​​ക​​​ള്‍ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യോ യ​​​ഥാ​​​സ​​​മ​​​യം ന​​​ല്‍​കാ​​​തി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് വ​​​ഴി വ​​​ലി​​​യ പ്ര​​​യാ​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ല്‍ ഇ​​​തു​​​മൂ​​​ലം ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് വി​​​ഷ​​​മം നേ​​​രി​​​ടാ​​​തി​​​രി​​​ക്കാ​​​ന്‍ പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് ഇ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വ​​​ക​​​യി​​​രു​​​ത്തി​​​യ തു​​​ക മു​​​ന്‍​കൂ​​​റാ​​​യി ന​​​ല്‍​കി​​​ക്കൊ​​​ണ്ടാ​​​ണ് നി​​​ല​​​വി​​​ല്‍ ബാ​​​ങ്കു​​​ക​​​ള്‍​ക്ക് മു​​​ന്‍​കാ​​​ല വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ് ന​​​ല്‍​കി ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ്പ മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു. 2017-18 മു​​​ത​​​ല്‍ ആ​​​കെ 1,344 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ന്നും ല​​​ഭി​​​ക്കു​​​വാ​​​നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Up